തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു
മാസപൂജക്കായി നട തുറക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്. 4.45ന് പതിനെട്ടാം പടി ഭക്തർക്കായി തുറന്നു.
തുലാമാസപൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ച് മണിക്കാണ് നടതുറന്നത്. മാസപൂജകൾ പൂർത്തിയാക്കി ഈ മാസം 22നാണ് നട അടക്കുക.
മാസപൂജക്കായി നട തുറക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തേക്ക് എത്തുന്നത്. 4.45ന് പതിനെട്ടാം പടി ഭക്തർക്കായി തുറന്നു. ശരണമെന്ത്രങ്ങളുരുവിട്ട് അയ്യപ്പന്മാർ പടി കടന്ന് സാന്നിധാനത്തേക്കെത്തി. തന്ത്രിയും മേൽശാന്തിയുമെത്തി 5 മണിക്കാണ് നട തുറന്നത്.
നെയ്‍വിളക്ക് തെളിയിച്ച് ഭക്തരുടെ സാന്നിധ്യം അയ്യപ്പനെ അറിയിച്ച ശേഷമാണ് ശ്രീകോവിലിന് മുന്നിലേക്ക് ആളുകളെ കടത്തിവിട്ടത്. ഇന്ന് പ്രത്യേക പൂജകളില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ന് ആളുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നു. യുവതീ പ്രവേശണ വിധിയിയുടെ പശ്ചാത്തലത്തിൽ പ്രത്യേക സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കിയിരുന്നില്ല. മാസപൂജകൾ പൂർത്തിയാക്കി ഈ മാസം 22ന് നട അടക്കും.