ദീപക്കും ഷിംജിതയും യാത്രചെയ്ത ബസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; യുവതി ഒളിവിലെന്ന് സൂചന

പയ്യന്നൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്ന് ഇരുവരും ബസിൽ കയറുന്നത് ബസിലെ സിസിടിവി ദൃശ്യത്തിലുണ്ട്

Update: 2026-01-20 11:51 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ:  വിഡിയോ വൈറലായതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ദീപക്കും വിഡിയോ ചിതീകരിച്ച ഷിംജിതയും സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രാമന്തളിയിൽ നിന്നും പയന്നൂരിലേക്ക് വരികയായിരുന്ന അൽ അമീൻ ബസിൽ വച്ചാണ് ഷിംജിത ദീപക്ക് ലൈംഗികാതിക്രമം കാട്ടി എന്ന വീഡിയോ ചിത്രീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12.40 ഓടെ ആണ് രാമന്തളിയിൽ നിന്ന് പയ്യന്നൂരിലേക്ക് വരിക ആയിരുന്ന സ്വകാര്യ ബസിലാണ് ഷിംജിതയും ദീപക്കും യാത്ര ചെയ്തിരുന്നത്.

ഇരുവരും പയ്യന്നൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ നിന്ന് ബസിൽ കയറുന്നത് ബസിലെ സിസിടിവി ദൃശ്യത്തിലുണ്ട്. ആദ്യം ഷിംജിതയും ഒരു മിനിറ്റോളം കഴിഞ്ഞ് ബസ് വിടാൻ നേരമാണ് ദീപക്കും ബസിനകത്ത് കയറുന്നത്. മുന്നിലെ ഡോറിലൂടെയാണ് ഇരുവരും ബസിൽ കയറുന്നത്. നല്ല തിരക്കാണ് ബസിനകത്ത് ഉണ്ടായിരുന്നത്.ബസിന് മുന്നിലെ സിസിടിവി കാമറയിൽ ഇരുവരെയും കാണുന്നുമില്ല.

Advertising
Advertising

അതേസമയം, ദൃശ്യങ്ങള്‍ വൈറലായതോടെയാണ് തങ്ങളും സംഭവം അറിഞ്ഞതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ബസിനകത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്നും,ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകുകയോ മറ്റ് നടപടിയോ എടുക്കുമായിരുന്നെന്ന് ബസ് കണ്ടക്ടര്‍ രാമകൃഷ്ണന്‍ പറഞ്ഞു. ബസ് പഴയ സ്റ്റാൻറിൽ എത്തി പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് ആൾക്കാരെ ഇറക്കിയത്. ആ ഘട്ടത്തിലും ഒരാളും എന്തെങ്കിലും പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെ ബസ് ഉടമയാണ് തങ്ങളെ വിളിച്ച് ഇങ്ങനെയൊരു സംഭവം നടന്നോ എന്ന് ചോദിക്കുന്നതെന്നും ഇവര്‍ പറയുന്നു.  യുവാവിന്‍റെ ആത്മഹത്യയെത്തുടര്‍ന്ന് തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടുകയും ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

  ദീപക് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം പരാതി നൽകിയിരുന്നു.ഇന്നലെ കമീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. വടകര സ്വദേശി ഷിംജിതക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.യുവതി ഒളിവിലാണെന്നാണ് സൂചന.

ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്. ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.  

Full View

 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News