ഹാദിയ കേസില്‍ നുണ പ്രചരിപ്പിച്ച റിപബ്ലിക്ക്, ടൈംസ് നൗ ചാനലുകള്‍ മാപ്പ് പറയണം; ഷെഫിന്‍ ജഹാന്‍ 

Update: 2018-10-20 13:15 GMT

ഹാദിയ ഷെഫിൻ ജഹാൻ കേസിൽ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലെന്ന എന്‍.ഐ.എയുടെ കണ്ടെത്തലിന് പിന്നാലെ കേസിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച റിപബ്ലിക്ക് ടി.വി, ടൈംസ് നൗ ചാനലുകൾ മാപ്പ് പറയണമെന്ന് ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ. ഹാദിയ-ഷെഫിൻ ജഹാൻ കേസിൽ ലൗ ജിഹാദ് ആരോപണമുന്നയിച്ച് റിപബ്ലിക്ക് ടി.വി നിരവധി ചർച്ചകളാണ് ചാനലില്‍ നടത്തിയിരുന്നത്.

Advertising
Advertising

നേരത്തെ ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം ഹൈക്കോടതിയെ തള്ളി സുപ്രീം കോടതി സാധുതയാണെന്ന് അംഗീകരിച്ചിരുന്നു.

‘ഹാദിയ കേസിൽ നിരവധി തവണകളിലായി റിപബ്ലിക്ക്, ടി.വി ടൈംസ് നൗ ചാനലുകൾ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, ഇതിനെല്ലാം ഈ ചാനലുകൾ മാപ്പ് പറയുമോ'; ഷെഫിൻ ട്വിറ്ററിൽ ചോദിക്കുന്നു. 'രാജ്യം അറിയാൻ ആഗ്രഹിക്കുന്നു, അർണബ് ഗോസാമി ഞങ്ങളോട് മാപ്പ് പറയുമോ'; മറ്റൊരു ട്വീറ്റിൽ ഷെഫിൻ ചോദിച്ചു.

ഹാദിയ കേസിൽ ലൗ മാത്രമേയുള്ളൂ, ജിഹാദില്ല എന്നായിരുന്നു എന്‍.ഐ.എ കേസവസാനിപ്പിച്ച് പറഞ്ഞിരുന്നത്. ഹാദിയ കേസിൽ ലൗ ജിഹാദുണ്ടെന്ന് ആദ്യമാരോപിച്ചത് രാഹുൽ ഈശ്വരായിരുന്നു. രാഹുൽ മാപ്പ് പറയുമോയെന്നും ഷെഫിൻ ചോദിക്കുന്നു. ഹാദിയ കേസിന്റെ കൂടെ സംസ്ഥാനത്തെ 11ഇതര മത വിവാഹങ്ങളെയും ഒരുമിച്ചെടുത്തായിരുന്നു എന്‍.ഐ.എയുടെ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലെന്ന വിശദീകരണം.

ये भी पà¥�ें- ‘മുസ്‌ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്, എന്റെ ശരിയോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’; ഹാദിയ  

ये भी पà¥�ें- നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല: ഹാദിയ കേസ് അന്വേഷണം എന്‍.ഐ.എ അവസാനിപ്പിക്കുന്നു

ये भी पà¥�ें- ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രീംകോടതി അംഗീകരിച്ചു

Tags:    

Similar News