മഞ്‍ജു ഇന്ന് മല കയറില്ല
കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു
ശബരിമല ദര്‍ശനത്തിനെത്തിയ ദലിത് സംഘടനാ നേതാവ് മഞ്‌ജു പമ്പയില്‍ നിന്ന് മടങ്ങി.
പൊലീസ് സുരക്ഷയില്‍ മഞ്‌ജുവിനെ വീട്ടിലെത്തിക്കും. കനത്ത മഴ കാരണം മഞ്ജുവിനെ ഇന്ന് മല കയറ്റാനാകില്ലെന്ന് പോലീസ് അറിയിച്ചിരുന്നു . 13 ക്രിമിനല്‍ കേസുകളുള്ള മഞ്ജുവിന്റെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥ അടക്കമുള്ള പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഇന്ന് മല ചവിട്ടാനുള്ള തീരുമാനം മഞ്ജു ഉപേക്ഷിച്ചത്. നാളെ മഞ്ജു മല കയറുമെന്നാണ് സൂചനകള്‍. എന്നാല്‍ മഞ്ജുവിന്‍റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ 13 ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
നേരത്തെ പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയ മഞ്ജുവിനെ ദര്‍ശനത്തിനുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പൊലീസ് യുവതിക്ക് അനുകൂല തീരുമാനമെടുത്തത്. ദലിത് മഹിള ഫെഡറേഷന്‍ നേതാവായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയത്. ഐ.ജി മനോജ് എബ്രഹാം അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശബരിമലയിലുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. 13 യുവതികള്‍ മല കയറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഇന്നലെ ലഭിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനാവില്ലെന്നും പക്ഷെ യുവതിക്ക് പരമാവധി സുരക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.