പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്;വടകര സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ എല്‍.ജെ.ഡി
വടകര സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് മുന്നണിക്കൊപ്പമെന്ന് ലോക് താന്ത്രിക് ജനതാദള്‍ . വടകര സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വടകരയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വര്‍ഗീസ് ജോര്‍ജ്ജ്.
വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് ബി.ജെ.പിയെ നേരിടുമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാര്‍ പറഞ്ഞു. വടകര പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന എല്‍ജെഡിക്ക് വടകര സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പങ്കുവെച്ചത്. കേരളത്തില്‍ കോഴിക്കോട്, വടകര മേഖലയില്‍ തങ്ങളുടെ സഹായമില്ലാതെ ഇതുവരെ ഒരു മുന്നണിയും വിജയിച്ചിട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.