'സാധാരണക്കാരായ പ്രവാസികളെ പരിഗണിക്കണം'; നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് കെ.എം.സി.സി
ആവശ്യം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവിൽ ഉന്നയിച്ചെന്ന് പുത്തൂർ റഹ്മാൻ
Update: 2026-01-14 14:36 GMT
ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് കെ.എം.സി.സി. ഇക്കാര്യം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവിൽ ഉന്നയിച്ചതായി കെഎംസിസി ഗ്ലോബൽ ജന. സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു. പി വി അബ്ദുൽവഹാബ്, പാറക്കൽ അബ്ദുള്ള എന്നീ പ്രവാസികൾക്ക് നേരത്തേ സീറ്റ് നൽകിയിട്ടുണ്ടെങ്കിലും, അത് വ്യവസായ പ്രമുഖർ എന്ന പരിഗണ കൂടി നൽകിയാണ്.
കഴിഞ്ഞ 45 വർഷമായി ആവശ്യപ്പെട്ടിരുന്നില്ല. ഇത്തവണ സാധാരണക്കാരായ പ്രവാസികളെ പരിഗണിക്കണം എന്നാണ് ആവശ്യമെന്നും പുത്തൂർ റഹ്മാൻ പറഞ്ഞു. ഏത് സീറ്റാണെന്നും ആരാണെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉയർത്തുന്നതിൽ പ്രവാസികൾ ഒറ്റക്കെട്ടാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.