കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചു

കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണു

Update: 2026-01-14 13:39 GMT

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും പ്രശസ്ത കലാകാരനുമായ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നും രാജിവെച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് പദവിക്ക് പുറമെ ട്രസ്റ്റി ബോർഡ് അംഗത്വവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലാണ് രാജിയെന്ന് ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണു അറിയിച്ചു.

2012-ൽ ആർട്ടിസ്റ്റ് റിയാസ് കോമുവിനൊപ്പമാണ് ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെയ്ക്ക് തുടക്കമിട്ടത്. ആദ്യ പതിപ്പിന്റെ ക്യൂറേറ്റർമാരിൽ ഒരാളും അദ്ദേഹമായിരുന്നു. പിന്നീട് റിയാസ് കോമു ബിനാലെയുടെ ചുമതലകൾ ഒഴിഞ്ഞിരുന്നു.

Advertising
Advertising

എറണാകുളം അങ്കമാലി മഗട്ടുക്കര സ്വദേശിയായ ബോസ് മുംബൈ ജെജെ സ്കൂൾ ഓഫ് ആർട്ടിലാണ് പഠനം പൂർത്തിയാക്കിയത്. കേരള ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഡൽഹി കോളേജ് ഓഫ് ആർട്ടിൽ നിന്നുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അദ്ദേഹം നേടിയ വിവരം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

2025 ഡിസംബറിൽ ആരംഭിച്ച ബിനാലെയുടെ അഞ്ചാം പതിപ്പ് പുരോഗമിക്കെയാണ് ഈ അപ്രതീക്ഷിത പടിയിറക്കം. ബിനാലെയിൽ പ്രദർശിപ്പിച്ച ടോം വട്ടക്കുഴിയുടെ ഒരു ചിത്രം ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബോസിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News