യുവതികള്‍ക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

ഇതിനായി റാന്നിയിലോ പരിസര പ്രദേശങ്ങളിലോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കും.

Update: 2018-10-29 11:39 GMT

യുവതികൾക്കായി അയ്യപ്പ ക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. കൊളത്തൂർ അദ്വൈതാശ്രമത്തിന്‍റെ കീഴിലുള്ള ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനായി റാന്നിയിലോ പരിസര പ്രദേശങ്ങളിലോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കും. അല്ലാത്തപക്ഷം വിഷയത്തിൽ സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Full View
Tags:    

Similar News