മത്സ്യത്തൊഴിലാളികൾക്ക് 192 ഫ്ലാറ്റുകള്‍; മുഖ്യമന്ത്രി സമര്‍പ്പണം നിര്‍വഹിച്ചു

കടലിന് 50 മീറ്റർ ദൂരത്ത് താമസിക്കുന്നവരെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിച്ചത്. ഫ്ലാറ്റുകളുടെ സമർപ്പണം മുഖ്യമന്ത്രി നിർവ്വഹിച്ചു.

Update: 2018-10-31 16:19 GMT

മൂന്ന് വർഷത്തിനുള്ളിൽ ഭവനരഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും വീട് വച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുട്ടത്തറയില്‍ നിർമ്മിച്ച ഭവന സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു. പ്രതീക്ഷ എന്ന് പേരിട്ട 192 ഫ്ലാറ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്.

മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായി 192 വീടുകളാണ് ഫിഷറീസ് വകുപ്പ് നിര്‍മ്മിച്ചത്. ഓരോ വീട്ടിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. കടലിന് 50 മീറ്റർ ദൂരത്ത് താമസിക്കുന്നവരെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിച്ചത്. ഫ്ലാറ്റുകളുടെ സമർപ്പണം മുഖ്യമന്ത്രി നിർവ്വഹിച്ചു.

Advertising
Advertising

23.25 കോടിയോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സുരക്ഷിതമായ വീട് കിട്ടിയ സന്തോഷം മത്സ്യത്തൊഴിലാളികളും പങ്ക് വച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല നിർവാഹിച്ചത്. ഫ്ലാറ്റ് നൽകിയതിൽ നിന്ന് അർഹരായവരെ അവഗണിച്ചു എന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

Full ViewFull View
Tags:    

Similar News