എറണാകുളം ജില്ലയില്‍ നിന്നും നീക്കം ചെയ്തത് 29,000 അനധികൃത ബോര്‍ഡുകളും ബാനറുകളും

പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സംസ്ഥാനത്താകമാനം നീക്കം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. 

Update: 2018-10-31 05:10 GMT

അനധിക്യത പരസ്യബോര്‍ഡുകള്‍ പാതയോരങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി പൂര്‍ത്തിയായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അനധിക്യത ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്ന എറണാകുളം ജില്ലയില്‍ നിന്നു മാത്രം ഇരുപത്തി ഒന്‍പതിനായിരം ബാനറുകളും ബോർഡുകളും നീക്കം ചെയ്തു

പാതയോരങ്ങളിലെ അനധികൃത പരസ്യബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സംസ്ഥാനത്താകമാനം നീക്കം ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്നലെയാണ് അവസാനിച്ചത്. ഈ മാസം മുപ്പതിനുള്ളിൽ അനധികൃത പരസ്യ ബോർഡുകളും ഹോർഡിംഗുകളും നീക്കണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. പല തദ്ദേശസ്വയം ഭരണസസ്ഥാപനങ്ങളും അവധി ദിനങ്ങള്‍ പ്രവര്‍ത്തിദിനമാക്കിയായിരുന്നു ഈ ജോലി പൂര്‍ത്തീകരിച്ചത്.

Advertising
Advertising

Full View

ഏറ്റവും കടുതല്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്ന എറണാകുളം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 28996 പരസ്യ ബാനറുകളും ബോർഡുകളും നീക്കം ചെയ്തു.. ഏറ്റവും കൂടുതൽ പരസ്യബോർഡുകൾ നീക്കം ചെയ്തത് കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്നാണ്.11856 എണ്ണം. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇനുമുതല്‍ പുതിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നതിന് ക്യത്യമായ മാനദണ്ഡം പാലിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.

Tags:    

Similar News