ശബരിമലയില്‍ നാളെ അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

തിങ്കളാഴ്ച ശബരിമല നട തുറക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Update: 2018-11-02 13:52 GMT

ശബരിമലയിലും പരിസര പ്രദേശങ്ങളിലും നാളെ അര്‍ധരാത്രി മുതല്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാകുക. തിങ്കളാഴ്ച ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. തുലാവര്‍ഷ പൂജകള്‍ക്കായി നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Full View
Tags:    

Similar News