പത്തിലധികം പേരെ ചോദ്യം ചെയ്തു, മുപ്പതിലധികം ദൃശ്യങ്ങള്‍ പരിശോധിച്ചു: വഴിമുട്ടി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസ്

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സന്ദീപാനനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയത്

Update: 2018-11-03 07:31 GMT

സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിന്‍റെ അന്വേഷണം വഴിമുട്ടുന്നു. മുപ്പതിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പത്തിലധികം പേരെയാണ് ഇതിനോടകം ചോദ്യം ചെയ്തത്. കൂടുതല്‍ സമയം വേണ്ടി വന്നേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സന്ദീപാനനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയത്. അന്ന് തന്നെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറിയിരുന്നു. പത്തിലധികം പേരെ ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. മുപ്പതിലധികം സി.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ തുമ്പൊന്നും ലഭിച്ചില്ല.

Advertising
Advertising

ये भी पà¥�ें- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: രണ്ട് കാറുകള്‍ക്ക് തീയിട്ടു

കാറുകള്‍ കത്തിക്കാന്‍ ഉപയോഗിച്ച ഇന്ധനം പെട്രോളാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് അന്വോഷണം നടത്തിയെങ്കിലും ഇതിലും പുരോഗതി ഉണ്ടായില്ല. അന്വേഷണത്തിന് കൂടുതല്‍ സമയം വേണ്ടി വന്നേക്കുമെന്നാണ് നിലവില്‍ അന്വേഷണ സംഘത്തിന്‍റെ നിലപാട്. സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള വരെ നിരീക്ഷിച്ച് വരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഏറെ രാഷ്ട്രീയവിവാദം ഉണ്ടായ കേസില്‍ തുമ്പ് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെയും കുഴയ്ക്കുകയാണ്.

Full View
Tags:    

Similar News