‘ഞാന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ല’; ശ്രീധരന്‍പിള്ളയെ തള്ളി തന്ത്രി

നട അടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്നെ വിളിച്ചത് നിയമോപദേശം തേടാനെന്ന് പറഞ്ഞ് ശ്രീധരന്‍പിള്ള പിന്നീട് ന്യായീകരിക്കുകയും ചെയ്തിരുന്നു. 

Update: 2018-11-05 13:39 GMT

ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ തള്ളി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശ്രീധരന്‍പിള്ളയോട് ഒരു നിയമോപദേശവും തേടിയിട്ടില്ല. ശ്രീധരന്‍പിള്ള വീട്ടില്‍ വന്നുകണ്ടിരിന്നുവെന്നും തന്ത്രി സന്നിധാനത്ത് പറഞ്ഞു. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയത്.

നട അടക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്നെ വിളിച്ചത് നിയമോപദേശം തേടാനെന്ന് പറഞ്ഞ് ശ്രീധരന്‍പിള്ള പിന്നീട് ന്യായീകരിക്കുകയും ചെയ്തിരുന്നു. തന്‍റെ പ്രസംഗത്തെ ന്യായീകരിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിശദീകരണത്തിനായി വിളിച്ചുചേര്‍ത്ത വാർത്താ സമ്മേളനത്തിലുടനീളം മാധ്യമ പ്രവർത്തകർക്കു നേരെ ക്ഷോഭിക്കുകയായിരുന്നു.

Advertising
Advertising

തുലാമാസ പൂജയ്ക്കിടെ ശബരിമല നട അടച്ചിടാനുള്ള തന്ത്രിയുടെ തീരുമാനം ബി.ജെ.പിയുമായി ആലോചിച്ചായിരുന്നുവെന്ന് വിവാദ പ്രസംഗത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് താന്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല നട അയ്ക്കുമെന്ന് തന്ത്രി പറഞ്ഞതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം

Full View
Tags:    

Similar News