കോടതികൾക്ക് ലെഫ്റ്റ് ലിബറൽ പട്ടം നഷ്ടപ്പെടുമെന്ന് പേടി: രാഹുല്‍ ഈശ്വര്‍

ശബരിമല തമിഴ്നാട്ടില്‍ ആയിരുന്നെങ്കില്‍ പ്രശ്നം അവിടെയുള്ള ഭക്തര്‍ തന്നെ പരിഹരിക്കുമായിരുന്നുവെന്നും രാഹുൽ ഈശ്വര്‍

Update: 2018-11-06 10:39 GMT

കോടതികൾക്കെതിരെ വിവാദ പരാമർശവുമായി അയ്യപ്പ ധർമ്മസേന പ്രസിഡൻറ് രാഹുൽ ഈശ്വർ. കോടതികൾക്ക് ലെഫ്റ്റ് ലിബറൽ പട്ടം നഷ്ടപ്പെടുമോയെന്ന പേടിയാണ് പല വിധികളുടെയും അടിസ്ഥാനമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ശബരിമല തമിഴ്നാട്ടില്‍ ആയിരുന്നെങ്കില്‍ പ്രശ്നം അവിടെയുള്ള ഭക്തര്‍ തന്നെ പരിഹരിക്കുമായിരുന്നുവെന്നും രാഹുൽ കൊച്ചിയിൽ പറഞ്ഞു.

Full View
Tags:    

Similar News