ശബരിമല ആചാരലംഘനം ദേവസ്വം ബോർഡ് യോഗം ചേരുന്നു 

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി കയറിയത് വിവാദമായതിന് പിന്നാലെ ദേവസ്വം അംഗം ശങ്കരദാസിന്‍റെ പതിനെട്ടാം പടി കയറ്റവും വിവാദമായിരുന്നു. 

Update: 2018-11-07 09:26 GMT

ചിത്തിര ആട്ട പൂജാ ദിനങ്ങളില്‍ ‍ശബരിമലയിലുണ്ടായ സംഭവങ്ങള്‍ പരിശോധിക്കാനും ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരുകയാണ്.

ശബരിമല ക്ഷേത്രത്തിലെ ആചാരം താന്‍ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസ് പറഞ്ഞു. അതിനിടെ ശങ്കരദാസ് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കാണിച്ച് അഡ്വ. രാംകുമാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.

പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ വത്സന്‍ തില്ലങ്കേരി കയറിയത് വിവാദമായതിന് പിന്നാലെ ദേവസ്വം അംഗം ശങ്കരദാസിന്‍റെ പതിനെട്ടാം പടി കയറ്റവും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം യോഗം വിഷയം ചര്‍ച്ച ചെയ്യുന്നത്. വത്സന്‍ തില്ലങ്കേരിയുടേത് ആചാര ലംഘനാണെന്നും താന്‍ ചടങ്ങിന്‍റെ ഭാഗമായാണ് പടികയറയതെന്നും ശങ്കരദാസ് വിശദീകരിച്ചു.

Advertising
Advertising

Full View

നട അടക്കുന്നത് സംബന്ധിച്ച് തന്ത്രി ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയ സംഭവത്തില്‍ തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹരജി 13 ന് പരിഗണിക്കവെ സ്വീകരിക്കേണ്ട നിലപാടും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

മണ്ഡല മകരവിളക്ക് കാലത്തിന് മുന്നോടിയായുള്ള നിര്‍മാണ പ്രവര്‍ത്തികള്‍, കടകള്‍, സ്ഥലം ലേലം ചെയ്യല്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്യും. ഇതിനിടെ ആചാര ലംഘനം നടത്തിയ ദേവസ്വം തിരുവിതാം ബോർഡ് അംഗം ശങ്കരദാസിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഡ്വ. രാംകുമാറാണ് ഹൈ ക്കോടതിയിൽ ഹരജി നല്‍കിയത്.

Tags:    

Similar News