നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസ്

ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കും.

Update: 2018-11-10 14:34 GMT

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന് പൊലീസ്. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കും.

അതേസമയം കൊലപാതകം നടന്ന് ആറ് ദിവസമായിട്ടും പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടെ എസ്. സുരേഷ് കുമാറിനെ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയായി നിയമിച്ചു.

Tags:    

Similar News