സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനും മരുമകള്‍ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്.
Update: 2018-11-17 11:14 GMT
കോഴിക്കോട് കുറ്റിയാടിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും എതിരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ഏഷ്യാനെറ്റ് ന്യൂസ് റിപോര്‍ട്ടര്‍ സാനിയോക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും അക്രമത്തില്‍ പരിക്കേറ്റു.
കുറ്റ്യാടി അമ്പലകുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളജിലേക്ക് പൊലീസ് സുരക്ഷയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. പിന്തുടര്‍ന്നെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നടുവണ്ണൂരില്‍ വെച്ചാണ് വീണ്ടും ആക്രമണം നടത്തിയത്.
ജൂലിയസ് നികിതാസിന് മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനാണ് ജൂലിയസ് നികിതാസ്.