സന്നിധാനത്ത് ഇന്നലെ നടന്നത് ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത അക്രമമെന്ന് കടകംപള്ളി

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് യാതൊരു സൌകര്യക്കുറവുമില്ല. 

Update: 2018-11-19 06:23 GMT

സന്നിധാനത്ത് ഇന്നലെ നടന്നത് ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത അക്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അത് ബോധ്യപ്പെട്ടിട്ടുണ്ട്.ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് യാതൊരു സൌകര്യക്കുറവുമില്ല. എന്നാല്‍ ഗുണ്ടകള്‍ക്ക് സുരക്ഷയൊരുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Full View

ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ഗൂഢാലോചനയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു. ഗുണ്ടകളെയും ക്രിമിനലുകളെയും ഉപയോഗിച്ചാണ് ആര്‍.എസ്.എസ് സന്നിധാനത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത്.ഭക്തജനങ്ങള്‍ക്കെതിരായ സമരമാണിതെന്നും വിജയരാഘവന്‍ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News