കെ.എ.എസിലെ സംവരണ നിഷേധത്തിനെതിരെ സി.പി.എമ്മിന്റെ പട്ടികജാതി സംഘടന രംഗത്ത്

പട്ടികജാതി എം.പിമാരും എം. എല്‍.എമാരും മുഖ്യമന്ത്രിയെ കണ്ട് കെ.എ.എസില്‍ പൂര്‍ണ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

Update: 2018-11-24 05:08 GMT

കേരള ഭരണ സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ സി.പി. എമ്മിന്റെ പട്ടികജാതി സംഘടന രംഗത്ത്. പട്ടികജാതി എം.പിമാരും എം. എല്‍.എമാരും മുഖ്യമന്ത്രിയെ കണ്ട് കെ.എ.എസില്‍ പൂര്‍ണ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സംവരണം നല്‍കണമെന്നതാണ് ഇടത് മുന്നണിയുടെ നയമെന്നും തെറ്റായ നിയമോപദേശങ്ങളെ തള്ളിക്കളയണമെന്നും പട്ടികജാതി ക്ഷേമ സമിതി സെക്രട്ടറി കെ സോമപ്രസാദ് എം.പി പറഞ്ഞു.

Full View

സംവരണ നിഷേധമല്ല സംവരണം നല്‍കുക എന്നതാണ് ഇടത് പക്ഷത്തിന്റെ നയമെന്ന് ഓര്‍മിപ്പിക്കുകയാണ് പട്ടികജാതി ക്ഷേമ സമിതി സെക്രട്ടറിയും സി.പി.എമ്മിന്റെ രാജ്യസഭാ എം.പിയുമായ കെ സോമപ്രസാദ്. കെ.എ.എസില്‍ സംവരണം നല്‍കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ തള്ളിക്കളയണമെന്നും സോമപ്രസാദ് പറയുന്നു.

Advertising
Advertising

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ടും സംവരണം നല്‍കണണെന്ന ആവശ്യം പി.കെ.എസ് നേതാക്കള്‍ ആവര്‍ത്തിച്ചു. സോമപ്രസാദ് എം.പിയെ കൂടാതെ സി.പി.എമ്മിന്റെ പട്ടികജാതി എം. എല്‍.എമാരും നിവേദക സംഘത്തിലുണ്ടായിരുന്നു. ഉദ്യോഗസ്ഥ ലോബിയും ഉപദേശകരും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടാണ് പി.കെ.എസിനുള്ളത്. ഇടത് സര്‍ക്കാര്‍ സംവണ നിഷേധവുമായി മുന്നോട്ടു പോയാല്‍ ഏറെ പ്രതിസന്ധിയിലാകുന്നതും സി.പി.എമ്മിന്റെ പട്ടകജാതി സംഘടനയായ പി.കെ.എസ് തന്നെയായിരിക്കും.

ये भी पà¥�ें- ആരെതിര്‍ത്താലും സെക്രട്ടറിയേറ്റില്‍ കെ.എ.എസ് നടപ്പാക്കുമെന്ന് പിണറായി

ये भी पà¥�ें- കെഎഎസ്: ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

ये भी पà¥�ें- കേരള ഭരണ സര്‍വീസില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ സംവരണമേര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍

Tags:    

Similar News