വിനോദ സഞ്ചാരികള്‍ എത്തുന്നില്ല; പ്രളയത്തിന് ശേഷം കരകയറാതെ കുമരകം

ഹര്‍ത്താലുകളും നിപ അടക്കമുളള വ്യാജ പ്രചരണങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Update: 2018-12-03 09:42 GMT

പ്രളയത്തിന് ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും കരകയറാതെ കുമരകം വിനോദ സഞ്ചാര കേന്ദ്രം. ഹര്‍ത്താലുകളും നിപ അടക്കമുളള വ്യാജ പ്രചരണങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിദേശ സഞ്ചാരികളുടെ വരവ് ഉണ്ടെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടാകുന്നത്.

ദിവസം 40 ശിക്കാര വള്ളങ്ങള്‍ വരെ ഓടിക്കൊണ്ടിരുന്ന കുമരകം കവണാറ്റിങ്കരയിലെ ബോട്ട് ജെട്ടിയില്‍ ഇപ്പോള്‍, 10താഴെ ബോട്ടുകളില്‍ കയറാന്‍ മാത്രമാണ് ആളുകള്‍ എത്തുന്നത്. സമാനമായ രീതിയിലാണ് ഹൌസ് ബോട്ടുകളുടെ കാര്യവും. ഉത്തരവാദിത്ത ടൂറിസം പദ്ധതി അടക്കം നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ കുറവ് ഇപ്പോഴും തുടരുകയാണ്.

Advertising
Advertising

നിപ ഭീതിയും, പ്രളയവും, ഹര്‍ത്താലുകളും എല്ലാം കുമരകത്തെ ടൂറിസത്തിന് തിരിച്ചടിയായെന്നാണ് കച്ചവടക്കാര്‍ അടക്കമുള്ളവര്‍ പറയുന്നത്. പാക്കേജുകള്‍ എടുത്ത് വരുന്ന വിദേശ ടൂടറിസ്റ്റുകള്‍ മാത്രമാണ് ഇപ്പോള്‍ കുമരകത്തേക്ക് എത്തുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തുന്നത്. ‌

രാജ്യത്തെ പ്രധാനപ്പെട്ട പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി കഴിഞ്ഞ വര്‍ഷമാണ് കുമരകത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നിട്ടും ഈ സ്ഥിതി തുടരുന്നത് വലിയ ആശങ്കയാണ് ഈ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

Full View
Tags:    

Similar News