പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം; സര്‍ക്കാരിന്റേത് ധിക്കാരത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും സമീപനമെന്ന് ചെന്നിത്തല
സഭാ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍ക്കാരിന് തന്നെ താത്പര്യമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി .
Update: 2018-12-10 06:43 GMT
പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹ സമരം നടത്തുന്നതിനാലാണ് സര്‍ക്കാര്‍ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം ശരിയല്ല. സര്‍ക്കാരിന്റേത് ധിക്കാരത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും സമീപനമാണ് . സഭാ നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സര്‍ക്കാരിന് തന്നെ താത്പര്യമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി .