പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ക്രൂര പീ‍ഡനം; തമിഴ്നാട് സ്വദേശി പിടിയിൽ

തമിഴ്നാട് സ്വദേശിയായ ശരവണകുമാറാണ് അറസ്റ്റിലായത്. പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ പ്രതി മാലയും മോഷ്ടിച്ചു.

Update: 2018-12-10 02:58 GMT

ആണ്‍സുഹൃത്തിനൊപ്പം പാലക്കാട് മീങ്കര ഡാം കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ശരവണകുമാറാണ് അറസ്റ്റിലായത്. പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കിയ പ്രതി മാലയും മോഷ്ടിച്ചു.

Full View

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശി ശരവണ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. മീങ്കര ഡാം കാണാനെത്തിയ പെൺകുട്ടിയെയും ആൺ സുഹൃത്തിനെയും പൊലീസ് പിടിക്കും എന്ന് പറ‌‍ഞ്ഞ് ഭയപ്പെടുത്തിയ പ്രതി ഇരുവരെയും പറഞ്ഞയച്ചു. പിന്നീട് പെൺകുട്ടി കയറിയ ബസിനെ പിൻതുടർന്ന് സുഹൃത്തിനെ പൊലീസ് പിടികൂടി എന്ന് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ ആൺസുഹൃത്ത് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ തമിഴ്നാട് ആളിയാർ സ്വദേശിയും തോട്ടം തൊഴിലാളിയുമായ ശരവണ കുമാറിനെ പാലക്കാട് കൊല്ലംങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. പോക്സോ ചുമത്തിയ പ്രതിയെ ഇന്ന് ചിറ്റൂർ കോടതിയിൽ ഹാജരാക്കും.

Tags:    

Similar News