ഹര്‍ത്താലില്‍ കാല്‍നട പ്രതിഷേധവുമായി എം.എല്‍.എ
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും എം.എല്‍.എയുടെ കാല്‍ നടയാത്രയില്‍ തുടക്കത്തിലെ പങ്കാളികളായി
Update: 2018-12-14 11:03 GMT
ഹര്‍ത്താലിനോടുളള പ്രതിഷേധവുമായി എം.എല്‍.എയുടെ കാല്‍നട യാത്ര. തൃശൂര്‍ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് നടന്ന് പോയത്.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് രാവിലെ 11 മണിയോടെയാണ് അനില്‍ അക്കര തൃശൂരിലെത്തിയത്. പതിവ് ഹര്‍ത്താലുകളില്‍ നിന്ന് വിത്യസ്തമായി ഇന്ന് ധാരാളം വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. എങ്കിലും എം.എല്‍.എ യാത്ര കാല്‍നടയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും എം.എല്‍.എയുടെ കാല്‍ നടയാത്രയില്‍ തുടക്കത്തിലെ പങ്കാളികളായി. പുറനാട്ടുകരയിലെ വസതി വരെ നടന്നാണ് എം.എല്‍.എ ഹര്‍ത്താലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.