വനിത മതില്‍: വനിതാശിശുക്ഷേമ വകുപ്പിന് പണം ചിലവഴിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി
വനിത മതില്‍ വര്‍ഗീയ മതില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു
വനിതാമതിലിനായി വനിതാശിശുക്ഷേമ വകുപ്പിന് പണം ചിലവഴിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് നടപടി. വനിത മതില്‍ വര്‍ഗീയ മതില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി ചോദിച്ചു.
പരിപാടിയില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നാണ് സർക്കാർ ഹൈക്കേടതിയിൽ പറഞ്ഞത്. ഏകാധ്യാപത്യ ഭരണത്തിന് കീഴിൽ അല്ലല്ലോ എന്നായിരുന്നു കോടതി ഹര്‍ജികാരനോട് ചോദിച്ചത്. സര്‍ക്കാര്‍ അവരുടെ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതില്‍ എന്താണ് തെറ്റ്. വകുപ്പുകളോടുള്ള നിര്‍ദേശത്തില്‍ നിര്‍ബന്ധം എന്ന വാക്കില്ലെന്നും കോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ഇഷ്ടം ഇല്ലെങ്കിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച പരിഗണിക്കും.
എന്നാൽ സർക്കാർ പണം ചെലവഴിക്കുമെന്നത് വിവാദമായതിനെതുടർന്നാണ് സർക്കുലർ തിരുത്തിയത്. വനിതാ മതിൽ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപ സമിതിയുടെ തീരുമാനം വിശദീകരിച്ചിറക്കിയ സർക്കുലറിലാണ് പണം ചെലവഴിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിറക്കിയത്. ഇത് പ്രതിപക്ഷം നിയമ സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു സർക്കാർ പണം ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതോടെയാണ് ഇറക്കിയ സർക്കുലർ സർക്കാർ തിരുത്തിയത്. ഇതിനെതിരെയും പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു.