ശബരിമല നിരീക്ഷണ സമിതിയെ സമീപിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകള്‍; പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കി
കൊച്ചിയിൽ നിന്ന് കെട്ട് മുറുക്കി പുലർച്ചെ മൂന്ന് മണിയോടെയാണ് നാലംഗ സംഘം എരുമേലിയിലെത്തിയത്. അവന്തിക, അനന്യ, രെഞ്ജുമോൾ, തൃപ്തി ഷെട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ശബരിമല ദർശനത്തിനായി എരുമേലിയിലെത്തിയ ട്രാൻസ്ജൻഡറുകളെ പൊലീസ് മടക്കിയയച്ചു. ദർശനം നടത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ അനുമതി തേടാൻ ട്രാന്‍ജന്‍ഡറുകളോട് പൊലീസ് നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതായി ട്രാൻസ്ജൻഡേഴ്സ് കോട്ടയം എസ്.പിക്ക് പരാതി നൽകി. ട്രാന്‍സ്ജന്‍ഡറുകളുടെ ശബരിമല പ്രവേശനത്തില്‍ പൊലീസ് സര്‍ക്കാരില്‍ നിന്ന് അഭിപ്രായം തേടും.
പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി കോട്ടയം കൊല്ലം എന്നിവിടങ്ങളില്‍ നിന്നുമുള്ള നാലംഗ സംഘം എരുമേലിയിലെത്തിയത്. അവന്തിക, അനന്യ, രെഞ്ജുമോൾ, തൃപ്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. എരുമേലി സ്റ്റേഷനിലെത്തി സംഘം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ വേഷത്തിൽ ശബരിമല ദർശനം നടത്താന്‍ സാധിക്കില്ലെന്ന മറുപടിയാണ് പൊലീസില്‍ നിന്നും ലഭിച്ചത്. കൂടാതെ ചില പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മോശം പെരുമാറ്റവും ഉണ്ടായെന്നും ഇവര്‍ ആരോപിച്ചു.
തുടര്‍ന്ന് കോട്ടയത്തേക്ക് മടങ്ങിയ സംഘം സന്ദർശനവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. ഇവര്‍ക്ക് ദർശനം അനുവദിക്കുന്ന കാര്യത്തിൽ നിയമപരമായി വ്യക്തത വേണമെന്നായിരുന്നു എസ്.പിയുടെ നിലപാട്. എസ്.പിയുമായുളള കൂടിക്കാഴ്ചയെ തുടര്‍ന്ന് സംഘം ഹൈകോടതി നിരീക്ഷണ സമിതിക്ക് അപേക്ഷ നൽകാൻ തീരുമാനിച്ചു. വേഷധാരണത്തെയും സ്വത്വത്തെയും അപമാനിച്ച കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും സംഘം അറിയിച്ചു.