വനിതാ മതിലിന്റെ സംഘാടകര്‍ ലിംഗനീതിയില്ലാത്തവര്‍, അതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് സാറാ ജോസഫ്
സ്വന്തം വീട്ടില്‍ സ്ത്രീക്ക് നീതി നല്‍കാത്തവരാണ് ഈ സംഘാടകരെന്നും സാറ പറഞ്ഞു.
ലിംഗ നീതി എന്തെന്നറിയാത്തവരാണ് വനിത മതിലിന്റെ സംഘാടകരെന്നും അതുകൊണ്ടാണ് താന്‍ വനിത മതില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും എഴുത്തുകാരി സാറാ ജോസഫ്. സ്വന്തം വീട്ടില്‍ സ്ത്രീക്ക് നീതി നല്‍കാത്തവരാണ് ഈ സംഘാടകരെന്നും സാറ പറഞ്ഞു. ഫോറം ഫോര്‍ ഡമോക്രസി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
മലയാളി സമൂഹം നവോത്ഥാനത്തിന്റെ പാതയിലോ എന്ന പ്രമേയത്തിലായിരുന്നു ചര്‍ച്ച. ജനുവരി ഒന്നിന്റെ വനിത മതില്‍ ഒത്തു തീര്‍പ്പിന്റെ മതിലാണ്. പി.കെ ശശിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയവരുടെ കൂടെയാണ് വനിത മതിലില്‍ പങ്കെടുക്കേണ്ടി വരികയെന്നും മനസ്സിലായതായും സാറ ജോസഫ് പറഞ്ഞു. കെ.വേണു, കെ.അരവിന്ദാക്ഷന്‍, ആക്ടിവിസ്റ്റ് രഹന ഫാത്തിമ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശബരിമലയില്‍ പോവാന്‍ താല്‍പര്യമുള്ള സ്ത്രീകളില്‍ ഭീതി ജനിപ്പിക്കുകയായിരുന്നു തന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ലക്ഷ്യം വെച്ചതെന്ന് രഹന ഫാത്തിമ പറഞ്ഞു.