നിശ്ചയിച്ച വഴികള്‍ പലതവണ മാറ്റി; മനിതി സംഘം പമ്പ വരെയെത്തിയത് കനത്ത സുരക്ഷയില്‍
നേരത്തെ നിശ്ചയിച്ച വഴികള്‍ പലതവണ മാറ്റിയാണ് പൊലീസ് സംഘം പുലര്‍ച്ചെ മൂന്നരയോടെ മനിതി സംഘത്തെ പമ്പയിലെത്തിച്ചത്.
ശബരിമല ദര്‍ശനത്തിനായി ഇന്നലെ രാത്രിയോടെയാണ് മനിതി സംഘം കേരളത്തിലെത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു 11 അംഗ സംഘത്തിന്‍റെ യാത്ര. നേരത്തെ നിശ്ചയിച്ച വഴികള്‍ പലതവണ മാറ്റിയാണ് പൊലീസ് സംഘം പുലര്‍ച്ചെ മൂന്നരയോടെ മനിതി സംഘത്തെ പമ്പയിലെത്തിച്ചത്.
ഇന്നലെ വൈകുന്നേരം 6.45ഓടെയാണ് മധുരയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി സംഘം യാത്ര തിരിക്കുന്നത്. രാത്രി 10 മണിയോടെ കുമളി ചെക്പോസ്റ്റ് വഴി സംഘം കേരളത്തിലെത്തുമെന്ന സംശയത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി.
കട്ടപ്പന ഡി.വൈ.എസ്.പിയും കുമളിയില്‍ ക്യാമ്പ് ചെയ്തു. എന്നാല്‍ രാത്രി 10.30ഓടെ ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി കനത്ത പൊലീസ് സുരക്ഷയില്‍ 11 അംഗ സംഘം കേരളത്തിലേക്ക് കടന്നു. പുളിയാന്മല വഴി പൊലീസിന്റെ ആറ് എസ്കോര്‍ട്ട് വാഹനങ്ങള്‍ക്കൊപ്പം യാത്ര തുടര്‍ന്ന സംഘത്തെ കട്ടപ്പനയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുമ്പോള്‍ സമയം 11 മണി.
പൊലീസ് സംഘം ബി.ജെ.പി പ്രവര്‍ത്തകരെ നീക്കി യാത്ര തുടര്‍ന്നു. തുടര്‍ന്ന് കുട്ടിക്കാനം വഴി കോട്ടയം ജില്ലയിലേക്ക്. കോട്ടയം ജില്ലയില്‍ നിന്ന് വാഹനത്തെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി മറ്റൊരു വഴിയിലൂടെ പമ്പയിലേക്ക്. ബേസ് കാമ്പായ നിലക്കലില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. നിലക്കലില്‍ പോലും നിര്‍ത്താതെ പുലര്‍ച്ചെ മൂന്നരയോടെ മനീതി സംഘവുമായി പൊലീസ് നേരെ പമ്പയിലേക്കെത്തി.
ये à¤à¥€ पà¥�ें- പമ്പയില്‍ സംഘര്‍ഷം: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി, മനിതി സംഘത്തെ തിരിച്ചയക്കുന്നു
കനത്ത സുരക്ഷ ഒരുക്കിയും അങ്ങിങ്ങുണ്ടായ പ്രതിഷേധങ്ങളെ വകവെക്കാതെയുമാണ് മനിതി സംഘത്തെ പൊലീസ് സുരക്ഷിതമായി പമ്പയിലെ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചത്. എന്നാല്‍ പമ്പയില്‍ നിന്ന് യാത്ര തുടരാനാവാത്ത വിധം പ്രതിഷേധക്കാര്‍ ഇവരെ വളഞ്ഞു.