ശബരിമല: പ്രതിഷേധത്തെ തുടര്‍ന്ന് ആദിവാസി വനിത പ്രസ്ഥാനം പ്രവര്‍ത്തക അമ്മിണി മടങ്ങി

പൊലീസ് സുരക്ഷ നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ ഉടന്‍ കൂടുതല്‍ പേരുമായി ശബരിമലയിലേക്ക് മടങ്ങിയെത്തുമെന്നും അമ്മിണി വ്യക്തമാക്കി.

Update: 2018-12-23 11:25 GMT

മനിതി സംഘത്തിനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ ആദിവാസി വനിത പ്രസ്ഥാനം പ്രവര്‍ത്തക അമ്മിണിയും മടങ്ങി. പൊലീസ് സുരക്ഷ നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ ഉടന്‍ കൂടുതല്‍ പേരുമായി ശബരിമലയിലേക്ക് മടങ്ങിയെത്തുമെന്നും അമ്മിണി വ്യക്തമാക്കി.

മനിതി പ്രവര്‍ത്തകരുടെ ആദ്യ സംഘം എത്തിയതിന് പിന്നാലെയാണ് അമ്മിണിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും ശബരിമല കയറാന്‍ തയ്യാറെടുത്തത്. എന്നാല്‍ അമ്മിണിക്കല്ലാതെ മറ്റാര്‍ക്കും കോട്ടയത്തേക്ക് എത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കി പാലയില്‍ നിന്നും പമ്പയിലേക്ക് കൊണ്ടുപോയി. എന്നാല്‍ പൈകയ്ക്ക് സമീപം ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു.

പ്രതിഷേധക്കാരെ മാറ്റിയ ശേഷം ഇവരുമായി പൊലീസ് യാത്ര തുടര്‍ന്നെങ്കിലും ഈ യാത്ര എരുമേലി പൊലീസ് സ്‌റ്റേഷനില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധക്കാരും ഇവിടേക്ക് എത്തി. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തല്‍കാലം പിന്‍വാങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവര്‍ കോട്ടയം എസ്.പി ഓഫീസിലേക്ക് മടങ്ങി. സുരക്ഷ സംബന്ധിച്ച് എസ്.പിക്ക് പരാതിയും ഇവര്‍ നല്‍കിയിട്ടുണ്ട്.

Tags:    

Similar News