മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
തിരുവാലി സ്വദേശി ഗോപി ആണ് മരിച്ചത്. പത്തപ്പിരിയം സ്വദേശി രാഗേഷിനെ പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2018-12-24 13:31 GMT
മലപ്പുറം എടവണ്ണയില്‍ മണ്ണിടിഞ്ഞ് വീണ ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവാലി സ്വദേശി ഗോപി ആണ് മരിച്ചത്. വീടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്.
വെെകീട്ട് മൂന്നരയോടെയാണ് സംഭവം. പത്തപ്പിരിയം സ്വദേശി രാഗേഷിനെ പരിക്കുകളോടെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് പൂർണ്ണമായും മണ്ണിനടിയിൽ പെട്ട ഗോപിയെ അരമണിക്കൂറോളം സമയമെടുത്താണ് പുറത്തെത്തിക്കാനായത്. പരിക്കുകളോടെ ആശുപത്രിയിലുള്ള രാകേശ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.