മുഴുവൻ മന്ത്രിമാരെയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം; സംസ്ഥാന കമ്മിറ്റി ഇന്ന്

മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള കെ.കെ ശൈലജയുടെ മാറ്റം യോഗത്തിൽ ചർച്ചയായേക്കും

Update: 2026-03-05 02:07 GMT

തിരുവനന്തപുരം: മന്ത്രിസഭയിലെ മുഴുവൻ സിപിഎം മന്ത്രിമാരെയും ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം. വീണ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം സിപിഎം തള്ളി. ആറന്മുളയിൽ വീണാ ജോർജും, തവനൂരിൽ കെ.ടി ജലീലും മത്സരിക്കും.

അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും രാവിലെ എകെജി സെന്ററിലാണ് യോഗം. തളിപ്പറമ്പിൽ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിക്കുന്നതിൽ വലിയ എതിർപ്പ് ജില്ലയിൽ നിന്ന് ഉയർന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ ഇതാരെങ്കിലും ഉന്നയിക്കുമോ എന്ന് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള കെ.കെ ശൈലജയുടെ മാറ്റവും ചർച്ചയ്ക്ക് വന്നേക്കും. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക നാളെ എല്ലാ ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്യും. മറ്റന്നാൾ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തോടെ സ്ഥാനാർഥി നിർണയം അന്തിമമാകും. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാത്രം സ്ഥാനാർഥികളെ ഔദ്യോഗികമായി രംഗത്തിറക്കിയാൽ മതിയെന്നാണ് സിപിഎം തീരുമാനം.

Advertising
Advertising

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് 9 പേരും മത്സരിക്കണമെന്നാണ് സിപിഎം തീരുമാനം. ഉടുമ്പിൻ ചോലയിൽ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ മത്സരിക്കും. ഇടതുമുന്നണി കൺവീനർ ടി.പി രാമകൃഷ്ണൻ പേരാമ്പ്രയിൽ മത്സരിക്കുന്ന കാര്യം ഇന്നലെ മാത്രമാണ് തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സിറ്റിംങ് സീറ്റുകളിൽ തന്നെ ജനവിധി തേടും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിക്കും. തൃത്താലയിൽ തന്നെയാകും എം.ബി രാജേഷ് കളത്തിലിറങ്ങുന്നത്.

തവനൂരിൽ ജില്ലാ നേതൃത്വം കെ.ടി ജലീലിന്റെ പേരിനൊപ്പം വി.പി സാനുവിനേയും നിർദേശിച്ചിരുന്നു. മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ.ടി ജലീൽ നേരത്തെ പറഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത് കെ.ടി ജലീലിനെ തന്നെയാണ്. പൊന്നാനിയിൽ എം.സ്വരാജിനെ വേണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും പിഎസ്‌സി മുൻ ചെയർമാൻ സക്കീറിന്റെ പേരിനാണ് സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയത്. കൊല്ലം മണ്ഡലത്തിൽ എസ്.ജയമോഹൻ മത്സരിക്കുമ്പോൾ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പുതിയ ആളെ സിപിഎം കണ്ടെത്തും. ജില്ലാ സെക്രട്ടറിയേറ്റുകൾ നൽകിയ ശുപാർശയിൽ കാര്യമായ മറ്റു മാറ്റങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയിട്ടില്ല എന്നാണ് വിവരം

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News