കെ.എസ്.ആര്‍.ടി.സി എം.പാനല്‍ ജീവനക്കാരുടെ ലോങ് മാര്‍ച്ചിന് സമാപനം

ജനുവരി 7 ന് ഹൈക്കോടതി കേസ് പരിഗണിക്കും. ഭാവി സമരപരിപാടികൾ ഇതിനു ശേഷം തീരുമാനിക്കും

Update: 2018-12-24 12:13 GMT
Advertising

തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി എം.പാനൽ കണ്ടക്ടർമാർ നടത്തിവന്ന ലോങ്ങ് മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. പി.എസ്.സിക്കാർക്ക് ലഭിച്ച നീതി ലഭിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നിവേദനം കൈമാറി.

നാലായിരത്തോളം താത്കാലിക കണ്ടക്ടർമാരെയാണ് കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കിയത്. തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഡിസംബർ 19ന് ആലപ്പുഴയിൽ നിന്നാണ് ലോങ്ങ് മാർച്ച് ആരംഭിച്ചത്. അർഹതപ്പെട്ട നീതി കിട്ടണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജാഥാ ക്യാപ്റ്റന്‍ ദിനേശ് ബാബു പറഞ്ഞു.

സർക്കാർ തങ്ങളെ തിരിച്ചെടുക്കുമെന്ന വിശ്വാസമാണ് എം.പാനൽ ജീവനക്കാരിൽ പലർക്കും. ജനുവരി 7 ന് ഹൈക്കോടതി കേസ് പരിഗണിക്കും. ഭാവി സമരപരിപാടികൾ ഇതിനു ശേഷം തീരുമാനിക്കും.

Tags:    

Similar News