വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ക്കിടെ ശബരിമലയിലെത്തിയ യുവതികളെ മടക്കി അയക്കേണ്ടിവന്നത് സര്‍ക്കാരിന് തിരിച്ചടിയായി

ശബരിമലയില്‍ യുവതി പ്രവേശനത്തിലുള്ള ആത്മാര്‍ഥത പലരും ചോദ്യം ചെയ്യുന്നുണ്ട്. 

Update: 2018-12-24 01:07 GMT

വനിതാ മതില്‍ സംഘാടനവുമായി മുന്നോട്ടു പോകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മടക്കി അയക്കേണ്ടിവന്നത് സര്‍ക്കാരിന് തിരിച്ചടിയായി. ശബരിമലയില്‍ യുവതി പ്രവേശനത്തിലുള്ള ആത്മാര്‍ഥത പലരും ചോദ്യം ചെയ്യുന്നുണ്ട്. വനിതാ മതില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് പിന്തുണച്ചവരില്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ നിരാശയുണ്ടാക്കിയെന്നാണ് സൂചന.

ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടാണ് തങ്ങളുടേതാണ് എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരായ എതിര്‍പ്പുകളെ ശക്തമായി വിമര്‍ശിക്കുകയും നവോത്ഥാന ചര‍്ച്ച ഉയര്‍ത്തി ആശയപരമായി പ്രതിരോധിക്കാനുമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചത്. വനിതാ മതില്‍ എന്ന ആശയം തന്നെ ഉയര്‍ന്നത് ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരുമായി സഹകരിക്കുമ്പോഴും സര്‍ക്കാരിന്റെ ലക്ഷ്യം യുവതി പ്രവേശത്തിന് അനുകൂലമായ സാമൂഹിക പിന്തുണ ഉണ്ടാക്കിയെടുക്കകയാണെന്നാണ് വലിയൊരു വിഭാഗം കരുതിയിരുന്നത്. എന്നാല്‍ ശബരിമല കയറാന്‍ സ്വയം സന്നദ്ധരായി വന്നവരെ നിര്‍ബന്ധപൂര്‍വം പൊലീസ് തിരിച്ചിറക്കുകയും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയും ചെയ്തത് സര്‍ക്കാരിന്റെ നടപടികളെ പിന്തുണക്കുന്നവരില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കി.

Advertising
Advertising

സംഘപരിവാര്‍ പ്രശ്നമുണ്ടാക്കുന്നത് തടയാന്‍ സംയമനം പാലിച്ചെന്ന വിശദീകരണം പലരും വിശ്വസിക്കുന്നില്ല. യുവതി പ്രവേശനം സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും ഉയര്‍ത്തിയത്. ഇതിനിടയിലും വനിതാ മതില്‍ സംഘാടനവുമായി സര്‍ക്കാരും സി.പി.എമ്മും സജീവമായി മുന്നോട്ടുപോവുകയാണ്. യുവതി പ്രവേശനത്തിന് സൌകര്യമൊരുക്കാതെ വനിതാ മതിലെന്തിനാണെന്ന വിമര്‍ശവും പലരും ഉന്നയിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സര്‍ക്കാരും സി.പി. എമ്മും നേരിടേണ്ടി വരുന്ന ചോദ്യവും ഇതു തന്നെ.

ये भी पà¥�ें- പ്രതിഷേധം കാരണം ശബരിമല ദര്‍ശനം നടത്താതെ മനിതി സംഘം മടങ്ങി 

Tags:    

Similar News