മീഡിയാവണ്‍ അക്കാദമി പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
മാധ്യമത്തിന്‍റേയും മീഡിയാവണ്ണിന്‍റേയും സഹോദര സ്ഥാപനമായ ‘മീഡിയാവണ്‍ അക്കാദമി’യുടെ പുതിയ ക്യാമ്പസ് കോഴിക്കോട് വെള്ളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. മീഡിയാവണ്‍ ഹെഡ് ഓഫീസിനോട് ചേര്‍ന്നാണ് അത്യാധുനിക സൌകര്യങ്ങളോട് കൂടിയ വിശാലമായ പുതിയ കെട്ടിടം. 2010ലാണ് മീഡിയാവണ്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്.
ജേര്‍ണ്ണലിസം കോഴ്സുകള്‍ക്ക് പുറമേ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, ഗ്രാഫിക്സ്, ഡബ്ബിംഗ്, മീഡിയാ മാര്‍ക്കറ്റിംഗ് ആന്‍ഡ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ നടത്തുന്ന അപൂര്‍വ്വം മാധ്യമ പഠന സ്ഥാപനങ്ങളില്‍ ഒന്നാണ് മീഡിയാവണ്‍ അക്കാദമി. ആധുനിക സൌകര്യങ്ങളുള്ള പുതിയ ക്യാംമ്പസിന്‍റെ ഉദ്ഘാടനം ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.പി മുഹമ്മദ് അലിയാണ് നിര്‍വ്വഹിച്ചത്.
മീഡിയാവണ്‍ ചെയര്‍മാന്‍ എം.ഐ അബ്ദുല്‍ അസീസ്, വൈസ് ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍, ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍, ഡയറക്ടര്‍ കെ.ടി മുഹമ്മദ് അബ്ദുല്‍സലാം, സി.ഒ.എം അബ്ദുല്‍ മജീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, തുടങ്ങിയവര്‍ പങ്കെടുത്തു. എഡിറ്റിംഗ് ലാബിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.
മാധ്യമം മുന്‍ ചീഫ് എഡിറ്റര്‍ സി രാധാക്യഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പൂര്‍വ്വ വിധ്യാര്‍ത്ഥികളും, മാധ്യമ പ്രവര്‍ത്തകരും മാധ്യമം - മീഡിയാവണ്‍ ജീവനക്കാരും അടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.