ശബരിമലയിൽ തിരക്കേറുന്നു; നിലക്കലിൽ ഗതാഗത കുരുക്ക് 

Update: 2018-12-25 11:26 GMT

മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെ തീർത്ഥാടകർ മണിക്കൂറുകളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. മതിയായ പാർക്കിങ്ങ് സൗകര്യം ഇല്ലാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതെന്നാണ് ആക്ഷേപം.

Full View

കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായിട്ടുണ്ട്. മണ്ഡലകാലം അവസാനിക്കാറായതും സ്കൂൾ അവധിയുമാണ് ഈ വർധനവിന് കാരണം. 17 ഗ്രൗണ്ടുകളിലായി 15000 വാഹനങ്ങൾ നിർത്താൻ കഴിയുമെന്നാണ് കണക്കുകളെങ്കിലും, നിലവിൽ 10000ൽ താഴെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണുള്ളത്. നിലയ്ക്കൽ വാഹനം പാർക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീർഥാടകരുടെ തിരിച്ച് വരവ് വൈകുന്നതും പാർക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് ഇത്രയധികം രൂക്ഷമാക്കിയത്.

പാർക്കിങിന് കൂടുതൽ സൗകര്യമൊരുക്കാൻ, നിലയ്ക്കലിൽ സന്ദർശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിനോട് നിർദേശിച്ചു. ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തിയാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.

Tags:    

Similar News