മൂന്നാമത് വൈഗ അന്താരാഷ്ട്ര കാര്‍ഷിക ശില്‍പശാലക്ക് ഇന്ന് തുടക്കം

ഗവര്‍ണര്‍ പി സദാശിവം മേള ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ചര്‍ച്ചയാവും.

Update: 2018-12-27 02:43 GMT

മൂന്നാമത് വൈഗ അന്താരാഷ്ട്ര കാര്‍ഷിക ശില്‍പശാലക്ക് ഇന്ന് തൃശൂരില്‍ തുടക്കമാകും. ഗവര്‍ണര്‍ പി സദാശിവം മേള ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ചര്‍ച്ചയാവും.

ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ കൃഷി ഉന്നതി മേളയുമായി സഹകരിച്ചാണ് ഇത്തവണ വൈഗ സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക കേരളത്തിന്റെ പുനര്‍ജനി, സുഗന്ധ വിളകള്‍, പുഷ്പകൃഷി, പഴം പച്ചക്കറികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തവണ വൈഗയില്‍ പ്രധാന ചര്‍ച്ച വിഷയങ്ങള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ക്കൊപ്പം ആസ്ത്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും പ്രബന്ധാവതരണവുമായി ബന്ധപ്പെട്ട് വിവിധ വേദികളിലെത്തും. ഹരിത പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് വൈഗയുടെ സംഘാടനം.

Full View

കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക വിദ്യകളുടെ കൈമാറ്റം മേളയില്‍ വെച്ച് നടക്കും. ഈ മാസം 30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വെച്ച് സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി.

Tags:    

Similar News