ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനം; സർക്കാർ നിർദേശം നൽകിയിട്ടില്ല: വി. എൻ വാസവൻ

സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കുമെന്നും മന്ത്രി

Update: 2026-03-02 09:49 GMT

കോട്ടയം: ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് നിലപാട് തിരുവതാംകൂർ ദേവസ്വം ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്നും സർക്കാർ നിർദേശം നൽകിയില്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കും. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രി. 

വിശ്വാസികളുടെ താല്പര്യം പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതല. അവർ ആ കാര്യത്തിൽ തീരുമാനമെടുത്തു. നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന ചോദ്യത്തിന് ഗവൺമെന്റ് നിലപാട് പറഞ്ഞില്ലല്ലോ എന്നും മറുപടി. കോടതി പരി​ഗണിക്കും മുമ്പ് സർക്കാർ നിലപാട് അറിയിക്കുമെന്നും വാസവൻ പറഞ്ഞു.

Advertising
Advertising

ശബരിമലയിൽ യുവതികൾ കയറേണ്ടേന്നാണ് തിരുവതാംകൂർ ദേവസ്വം ബോർഡ്. ആചരം സംരക്ഷിക്കണമെന്നാണ് നിലപാടെന്ന് ബോർഡ് തീരുമാനിച്ചു. സുപ്രിംകോടതിയിൽ നിലപാട് അറിയിക്കും. നിലവിലെ സുപ്രിംകോടതി വിധിയെ എതിർക്കുമെന്നും മാർച്ച് 14 ന് മുമ്പ് കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News