എം.എം മണിക്കും എം.സ്വരാജിനും സീറ്റില്ല; സ്ഥാനാര്‍ഥി പട്ടിക നാളത്തെ സെക്രട്ടേറിയറ്റിൽ

വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ സ്ഥാനാർഥിയാകും

Update: 2026-03-02 07:27 GMT

തിരുവനന്തപുരം: ഇടുക്കി, എറണാകുളം, ജില്ലകളിലെ സിപിഎം സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടികയിൽ തിരുത്തൽ വരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ്. ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിക്കണമെന്ന ജില്ലാ സെക്രട്ടേറിയേറ്റ് ശിപാർശ മാറ്റി കെ.കെ ജയചന്ദ്രനെ മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചു. കഴിഞ്ഞ തവണ എം.സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയിൽ ഇത്തവണ വൈപ്പിൻ എംഎൽഎ കെ.എന്‍ ഉണ്ണികൃഷ്ണനെ മത്സരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് നിർദേശിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി 14 ജില്ലാ സെക്രട്ടേറിയറ്റുകളും തയ്യാറാക്കിയ പട്ടിക രണ്ട് ദിവസം മുമ്പ് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തിരുന്നു. ചിലയിടങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ തിരുത്തി സംസ്ഥാന സെക്രട്ടേറിയേറ്റ് തിരിച്ചയച്ച പട്ടിക ജില്ലകളിൽ വീണ്ടും ചർച്ച ചെയ്യും. ഇടുക്കി ഉടുമ്പന്‍ചോലയിൽ എം.എം മണി മത്സരിച്ചാലേ ജയിക്കുവെന്ന ജില്ലാ സെക്രട്ടേറിയേറ്റ് നിർദേശം സംസ്ഥാന സെക്രട്ടേറിയേറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ കെ.കെ ജയചന്ദ്രന്‍റെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം.

Advertising
Advertising

തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ എം.സ്വരാജിനെയോ കൊച്ചി മുൻ മേയർ അനിൽകുമാറിനെയോ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം നിർദേശിച്ചത്. എന്നാൽ വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തറയിൽ മത്സരിക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. വൈപ്പിനിൽ എം.ബി ഷൈനി സ്ഥാനാർഥിയാകും. മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ് ഷൈനി.

എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെയാണ് പാർട്ടി തേടുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിൽ മത്സരിക്കണമെന്ന സെക്രട്ടേറിയേറ്റ് നിർദേശവും കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ പരിഗണനയ്ക്ക് വരും . കഴിഞ്ഞ തവണ ടേം വ്യവസ്ഥയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട തോമസ് ഐസക്, ഇ,പിയരാജൻ അടക്കമുള്ളവർ ഇത്തവണയും മത്സരം രംഗത്ത് ഉണ്ടാവില്ല.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News