ഡിജിപി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി

ഡിജിപി സ്ഥാനത്ത് രണ്ട് വർഷത്തെ സർവീസ് വേണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്

Update: 2026-03-02 04:09 GMT

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി സർക്കാർ ഉത്തരവിറങ്ങി. ഡിജിപിയായി ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് ഉത്തരവ് . അടുത്ത വർഷം ജൂൺ 30 വരെ ഡിജിപി ആയി തുടരും. ഡിജിപി സ്ഥാനത്ത് രണ്ട് വർഷത്തെ സർവീസ് വേണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

1991ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറുമായിരിക്കെയാണ് 2025 ജൂൺ 30ന് റവാഡയെ പൊലീസ് മേധാവിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമനത്തിന് യുപിഎസ്സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു റവാ‌ഡ. പോലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രിംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുവർഷം കാലാവധി നീട്ടി നൽകിയത്.

Advertising
Advertising

തലശേരിയിൽ അഡി.എസ്പിയായാണ് റവാഡ കേരളത്തിൽ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എഐജിയായും കെഎപി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്രാലിയൻ എന്നിവിടങ്ങളിൽ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിലും പ്രവർത്തിച്ചു.

തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡിഐജിയായിരുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009 ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News