“സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ ഞാന്‍ സംഘി തന്നെ”: സെൻകുമാർ
പല രാഷ്ട്രീയ പാർട്ടികളുടെയും പരിപാടിയിൽ നേരത്തെ പങ്കെടുത്തിട്ടുണ്ട്. അന്ന് കാണാത്ത അയിത്തം ഇന്ന് ഉണ്ടെങ്കിൽ അത് മാറ്റാനാണ് വന്നതെന്നും സെന്‍കുമാര്‍
Update: 2018-12-28 13:15 GMT
സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ താന്‍ സംഘി തന്നെയെന്ന് മുന്‍ ഡി.ജി.പി ടി.പി സെൻകുമാർ. പല രാഷ്ട്രീയ പാർട്ടികളുടെയും പരിപാടിയിൽ നേരത്തെ പങ്കെടുത്തിട്ടുണ്ട്. അന്ന് കാണാത്ത അയിത്തം ഇന്ന് ഉണ്ടെങ്കിൽ അത് മാറ്റാനാണ് വന്നതെന്നും ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്ത് സെന്‍കുമാര്‍ പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ തനിക്കെതിരെ പല വ്യാജ ആരോപണങ്ങളും ഉയരുന്നുണ്ട്. താന്‍ ഡി.ജി.പി ആയിരുന്ന കാലത്തല്ല ഫോണ്‍ ചോര്‍ത്തല്‍ നടന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രിയെന്നും സെന്‍കുമാര്‍ പറഞ്ഞു.