നട അടച്ചതില്‍ തന്ത്രി കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരും: കടകംപള്ളി
തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാനാവില്ലെന്ന് മന്ത്രി
Update: 2019-01-02 09:15 GMT
യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിക്ക് ഏകപക്ഷീയമായി നട അടക്കാനാവില്ല. ദേവസ്വം ബോര്‍ഡിനോട് ആലോചിച്ചാണോ നട അടച്ചത് എന്നറിയില്ല. നട അടച്ചതില്‍ തന്ത്രി കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതിനിടെ ഗുരുവായൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധമുണ്ടായി. യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് മന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം പ്രതിഷേധിച്ചത്.