ആത്മീയമൂല്യ ദര്‍ശനങ്ങളാണ് നാഗരികതയുടെ നിര്‍മാണത്തില്‍ വിജയിച്ചതെന്ന് ഡോ. ബദ്‌റാന്‍ ബിന്‍ മസ്ഊദ് ഹസനി
ഖുര്‍ആനിക തത്വങ്ങളുടെ വെളിച്ചത്തില്‍ ലോകത്തിന്റെ പുനഃസംഘാടനം എന്ന തലക്കെട്ടില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലാണ് അക്കാദമിക് കോണ്‍ഫറന്‍സ് നടന്നത്
ആത്മീയമൂല്യ ദര്‍ശനങ്ങളാണ് നാഗരികതയുടെ നിര്‍മാണത്തില്‍ വിജയിച്ചതെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസര്‍ ഡോ. ബദ്‌റാന്‍ ബിന്‍ മസ്ഊദ് ഹസനി. മലപ്പുറം ശാന്തപുരത്ത് നടന്ന അക്കാദമിക് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖുര്‍ആനിക തത്വങ്ങളുടെ വെളിച്ചത്തില്‍ ലോകത്തിന്റെ പുനഃസംഘാടനം എന്ന തലക്കെട്ടില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിലാണ് അക്കാദമിക് കോണ്‍ഫറന്‍സ് നടന്നത്. അല്‍ ജാമിഅ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് അക്കാദമിക്ക് എക്‌സലെന്‍സും ഖുര്‍ആന്‍ ഫാക്കല്‍റ്റിയും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
ഖത്തര്‍ ഫൗണ്ടേഷന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പ്രഫസര്‍ ഡോ. ബദ്‌റാന്‍ ബിന്‍ മസ്ഊദ് ഹസനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. നഗരവല്‍കരണത്തിനും കസനത്തിനും ഭൂമിയുടെസംരക്ഷണത്തിനും ഖുര്‍ആന്‍ മികച്ച വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനുമായ ഡോ. ഇനായതുല്ലാഹ് അസദ് സുബഹാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് നിയന്ത്രിച്ച പരിപാടിയില്‍ ഡോ. മുഹമ്മദ് മഹ്മൂദ് ജമ്മാല്‍, എം.വി മുഹമ്മദ് സലിം മൗലവി, ഇല്യാസ് മൗലവി, കെ. അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
ഐ. എസ്. എം പ്രസിഡണ്ട്, ഡോ. ജാബിര്‍ അമാനി, കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (വാഫി) അസി. കോഡിനേറ്റര്‍ ഡോ. റഫീഖ് അബ്ദുല്‍ ബര്‍റ് , വാഫി, അല്‍ ജാമിഅ ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍ ഡീന്‍ ഡോ. മുഹിയുദ്ദീന്‍ ഗാസി, ഉമറാബാദ് ദാറുല്‍ ഉലൂം വിദ്യാഭാസ സമിതി അംഗം ഹാഫിദ് അബ്ദുല്‍ അളീം അല്‍ ഉമരി, കെ.എം അഷറഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.