ഹര്‍ത്താല്‍; വ്യാപാരികള്‍ക്ക് സി.പി.എം പിന്തുണ 

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കീഴ് ഘടകങ്ങള്‍ക്ക് സി.പി.എം നേതൃത്വം നിര്‍ദേശം നല്‍കി.

Update: 2019-01-03 01:25 GMT

ഹര്‍ത്താലിന് കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ക്ക് സി.പി.എം പിന്തുണ. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കീഴ് ഘടകങ്ങള്‍ക്ക് സി.പി.എം നേതൃത്വം നിര്‍ദേശം നല്‍കി.

നിരന്തരം ഉണ്ടാക്കുന്ന ഹര്‍ത്താലുകളോട് സഹകരിക്കേണ്ടന്ന തീരുമാന പ്രകാരനമാണ് സംഘ്പരിവാര്‍ ഹര്‍ത്താലിനോട് സഹകരിക്കേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിച്ചത്. വിവിധ വ്യാപാര സംഘടനകളും ചെറുകിട വ്യവസായികളും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്ക് സുരക്ഷ ഒരുക്കാനാണ് സി.പി.എം തീരുമാനം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സി.പി.എം കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കടകള്‍ തുറക്കരുതെന്നാണ് സംഘ്പരിവാര്‍ സംഘടനകളുടെ ആഹ്വാനം.

Tags:    

Similar News