അറഞ്ചം പുറഞ്ചം ട്രോള്‍; ഹര്‍ത്താലിനെ ‘നെഞ്ചേറ്റി’ സോഷ്യല്‍ മീഡിയ

കേരള ചരിത്രത്തില്‍ തന്നെ ബഹുജനങ്ങള്‍ ഒന്നടങ്കം സംഘടിച്ച് എതിര്‍ത്ത ഹര്‍ത്താലായിരുന്നു ഇന്ന് കഴിഞ്ഞു പോയത്

Update: 2019-01-03 16:12 GMT

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ട്രോളില്‍ മുക്കി സോഷ്യൽ മീഡിയ. ഹർത്താൽ ആഹ്വാനവുമായി എത്തിയ സംഘ് പ്രവർത്തകരെ നാട്ടുകാർ വിരട്ടിയോടിച്ചതും, പൊലീസ് ലാത്തിയടിക്കിടെ ഓടിയൊളിച്ചതുമൊക്കെയാണ് ട്രോളൻമാർ ആഘോഷമാക്കിയത്.

‌എടപ്പാളിൽ ഭീമൻ ബെെക്ക് റാലിയുമായി വന്ന സംഘപരിവാറുകാരെ ജംഗ്ഷനില്‍ വെച്ച് ജനങ്ങൾ ആട്ടിയോടിച്ചത് ഹർത്താൽ ദിവസത്തിലെ ‘തഗ്’ ദൃശ്യമായി മാറി. സംഘടിച്ചെത്തിയ നാട്ടുകാർക്കു മുന്നിൽ ഹർത്താൽ അനുകൂലികൾ ജീവനും കൊണ്ട് ഓടുകയായിരുന്നു.

Full View

ഹോട്ടൽ അടപ്പിക്കാൻ വന്ന ഹർത്താലനുകൂലികളോട് ഹോട്ടലിലുള്ള പൊറാട്ട മുഴുവൻ തീരാതെ അടച്ചു പോകുന്ന പ്രശ്നമില്ലെന്ന് പറഞ്ഞതും ഹർത്താലിലെ ‘ജനപ്രിയ’ ഇനമായി മാറി. ഹര്‍ത്താലായിട്ടും തുറന്ന കട അടപ്പിക്കാന്‍ വന്ന സംഘ് പ്രവര്‍ത്തകരെ ജനങ്ങള്‍ സംഘടിച്ചെത്തി പിന്തിരിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ കൂട്ടായ പ്രതിരോധത്തിനു മുന്നില്‍ കടയടപ്പിക്കാന്‍ വന്നവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു.

Advertising
Advertising

Full View

ഹർത്താലിന്റെ പേരിൽ കുടുംബശ്രീ പ്രവർത്തകരുടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താൻ വന്ന സംഘപ്രവർത്തകരെ സ്ത്രീകൾ നേരിടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങൾ ഏറ്റടുത്തു.

Posted by Titto Antony on Thursday, January 3, 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെമ്പാടും വ്യാപക അക്രമമാണ് അഴിച്ചു വിട്ടത്. ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള ചരിത്രത്തില്‍ തന്നെ ബഹുജനങ്ങള്‍ ഒന്നടങ്കം സംഘടിച്ച് എതിര്‍ത്ത ഹര്‍ത്താലായിരുന്നു ഇന്ന് കഴിഞ്ഞു പോയത്. മാധ്യമങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളുടെ വാര്‍ത്താ സമ്മേളനത്തോട് സഹകരിക്കേണ്ടതില്ലെന്ന് മാധ്യമ സംഘടനകള്‍ തീരുമാനമെടുത്തു. ഹര്‍ത്താലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്‍പ്പടെയുള്ള കൂട്ടായ്മകള്‍ രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. തങ്ങളാവും വിധം ട്രോളന്‍മാരും ഇതിലേക്ക് സംഭാവനകളര്‍പ്പിക്കുകയായിരുന്നു.

Tags:    

Similar News