സംഘപരിവാര്‍ അക്രമം: കണ്ണൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ മാത്രം 33 പേരെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേര്‍ കരുതല്‍ തടങ്കലിലാണ്

Update: 2019-01-05 09:34 GMT

സംഘപരിവാര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപക അക്രമം നടന്ന കണ്ണൂര്‍ തലശേരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ നടന്ന അക്രമ സംഭവങ്ങളില്‍ മാത്രം 33 പേരെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേര്‍ കരുതല്‍ തടങ്കലിലാണ്. നഗരത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. അക്രമികളെ കണ്ടെത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് തുടരുന്നുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.

കനത്ത പോലീസ് സുരക്ഷയിലാണ് തലശേരിയും പരിസര പ്രദേശങ്ങളും. അക്രമമുണ്ടായ മാടപ്പീടിക, ഗസ്റ്റ് ഹൌസ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ എ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. തലശേരിക്ക് പുറമെ ഇരിട്ടി, പാനൂര്‍, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നടന്ന അക്രമ സംഭവങ്ങളില്‍ മാത്രം പോലീസ് 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 19 പേരെ അറസ്റ്റ് ചെയ്യുകയും 33 പേരെ കരുതല്‍ തടങ്കലില്‍ എടുക്കുകയും ചെയ്തു.

Full View

സമാധാന ശ്രമങ്ങള്‍ തകര്‍ക്കാനുളള ആസൂത്രിത നീക്കമാണ് തലശേരിയില്‍ സംഘപരിവാര്‍ നടത്തുന്നതെന്ന് സി.പി.എം ആരോപിച്ചു. അക്രമം നടന്ന പ്രദേശങ്ങളില്‍ സി.പി.എം, ബി.ജെ.പി നേതാക്കള്‍ ഇന്ന് വെവ്വേറെ സന്ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെക്ക് ശേഷം ജില്ലയില്‍ ഒരിടത്തും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

Tags:    

Similar News