വേറൊരാള്‍ ഉപയോഗിച്ച സാരി ധരിക്കുന്നതില്‍ ഒരു അഭിമാനക്കുറവുമില്ല; വീണ്ടും കേരളക്കരയുടെ കയ്യടി നേടി കലക്ടര്‍ വസുകി
വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയാണ് വസുകി യാതൊരു അഭിമാനക്കുറവും കൂടാതെ ധരിച്ചത്.
കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ പ്രത്യാശയുടെ മുഖവും ഊര്‍ജ്ജം പകരുന്ന വാക്കുകളുമായെത്തി സേവന രംഗത്ത് ഓടിനടന്ന മാലാഖയായിരുന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍ വസുകി ഐ.എ.എസ്. മലയാളി അല്ലാതിരുന്നിട്ടു കൂടി കേരളത്തോട് അവര്‍ കാണിച്ച സ്നേഹം മലയാളികള്‍ മറന്നിട്ടില്ല. പ്രളയകാലത്തെ വസുകിയുടെ ആവേശോജ്ജ്വലമായ പ്രസംഗം പോലും കേരളത്തിന് ആശ്വാസമായി. ഇപ്പോഴിതാ മറ്റൊരാള്‍ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് മാതൃകയായിരിക്കുകയാണ് കലക്ടര്‍.
വര്‍ക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.എഫില്‍ നിന്ന് ലഭിച്ച ഉപയോഗിച്ച് ഉപേക്ഷിച്ച സാരിയാണ് വസുകി യാതൊരു അഭിമാനക്കുറവും കൂടാതെ ധരിച്ചത്. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കുന്നു.
സാരി ലഭിച്ചപ്പോഴേ ഈ സാരി ഉടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും കലക്ടര്‍ പറയുന്നു. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീന്‍പ്രൊട്ടോക്കോളിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് കലക്ടര്‍ വസുകി ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം പങ്കുവച്ചത്.
Posted by Collector Thiruvananthapuram on Thursday, January 3, 2019