പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കി; കേരളത്തിൽ വാഹനങ്ങൾ തടയില്ല

തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. 

Update: 2019-01-07 02:43 GMT

ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് ആവശ്യ സർവീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി . കേരളത്തിൽ വാഹനങ്ങൾ തടയില്ല . പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു.

Full View

തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന് സമരസമിതി. അക്രമസംഭവങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ തടയില്ല. പത്രം പാൽ, ആശുപത്രികൾ, ടൂറിസം മേഖലകളെ പണിമുടക്കിൽ നിന്നൊഴിവാക്കി.

എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ദേശീയ പണിമുടക്ക്. സംസ്ഥാനത്തെ 19 ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.

Tags:    

Similar News