ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം

സുപ്പീരിയര്‍ ജനറലിന്റെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധം. സന്ന്യാസി വേഷം മാറ്റി ചുരിദാറിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിനും ലേഖനത്തില്‍ വിമര്‍ശനം.

Update: 2019-01-10 07:55 GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. സിസ്റ്റര്‍ ലൂസി സഭക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. സുപ്പീരിയര്‍ ജനറലിന്റെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധം. സന്ന്യാസി വേഷം മാറ്റി ചുരിദാറിട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിനും ലേഖനത്തില്‍ വിമര്‍ശനം.കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍ എന്ന തലക്കെട്ടോടെ എഡിറ്റോറിയല്‍ പേജിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോകത്തില്‍ സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്നതോ ലോകത്തിന്‍റെ കാഴ്ചയില്‍ വിലയിരുത്താനാവുന്നതോ ആയ ഒന്നല്ല കത്തോലിക്കാ സഭയിലെ സന്യാസത്തിന്റെ ജീവിതശൈലി. ലോകത്തിന്റെ താത്പര്യങ്ങളില്‍നിന്നും ആഡംബരങ്ങളില്‍നിന്നും അകന്നു സുവിശേഷത്തിലെ ഈശോയെ അടുത്തനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ -ആഗ്രഹിക്കുന്നവര്‍ മാത്രം- തെരഞ്ഞെടുക്കുന്ന ജീവിതമാര്‍ഗമാണത്. സന്യസ്ത ജീവിതം തെരഞ്ഞെടുക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.

Advertising
Advertising

Full View

അടുത്ത നാളുകളില്‍ ജലന്ധര്‍ രൂപതാധ്യക്ഷനു നേരെ പരാതികളുന്നയിച്ചുകൊണ്ട് ഒരു സന്യാസിനി നല്കിയ പരാതിയെത്തുടർന്ന് എറണാകുളം കേന്ദ്രമാക്കി നടന്ന സമരത്തില്‍ സഭാധികാരികളുടെ അനുവാദമില്ലാതെ (തൃശൂരിൽ പോകുന്നുവെന്ന് പറഞ്ഞാണ് മഠത്തില്‍നിന്ന് ഇറങ്ങുന്നത്) ഈ കന്യാസ്ത്രീ പങ്കെടുത്തു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങളായി നല്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവർ മാധ്യമശ്രദ്ധയിലേക്കു വരുന്നത്. ചില ചാനലുകൾ പ്രത്യേക
താത്പര്യമെടുത്തു ചാനല്‍ റേറ്റിംഗ് മുന്നില്‍ക്കണ്ടു കന്യാസ്ത്രീ
യെ ഉപകരണമാക്കി മാറ്റി എന്നതാണ് സത്യം.

അടുത്ത കാലത്തു ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേള്‍വികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുപയോഗിച്ചും വിമര്‍ശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്. ഏറ്റവുമൊടുവില്‍ ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ചു സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധയില്‍ വന്നു. എന്നാല്‍, മാധ്യമശ്രദ്ധയിലേക്ക് ഇവരെ കൊണ്ടുവന്ന മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല സന്യാസിനി സഭ ഇവർ
ക്കുമേല്‍ കാനോനികമായ നടപടിക്രമം കൈക്കൊള്ളാനുള്ള പ്രധാന കാരണങ്ങളെന്നും ലേഖനത്തില്‍ പറയുന്നു.

Full View

എന്നാല്‍ ലേഖനത്തിനെതിരെ സിസ്റ്റര്‍ ലൂസി രംഗത്തെത്തി. ലേഖനം വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും വേണ്ടി വന്നാല്‍ ലേഖകനെതിരെ കേസ് കൊടുക്കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

Tags:    

Similar News