ജാതിവിവേചനം: ഒബിസി മോര്‍ച്ച നേതാവ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു
ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയിലും ഒ.ബി.സി മോര്‍ച്ചയിലും സവര്‍ണ മേധാവിത്വമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ശരണ്യ സുരേഷിന്റെ ആരോപണം. സി.പി.എമ്മുമായി സഹകരിക്കുമെന്നും ശരണ്യ സുരേഷ്
പാര്‍ട്ടിയില്‍ ജാതി വിവേചനമെന്ന് പരാതി ഉന്നയിച്ച് ബി.ജെ.പി പിന്നാക്കവിഭാഗം നേതാവ് രാജിവെച്ചു. ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ സുരേഷാണ് രാജിവെച്ചത്. ഇനി സി.പി.എമ്മുമായി സഹകരിക്കുമെന്ന് ശരണ്യ സുരേഷ് പറഞ്ഞു.
ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പിയിലും ഒ.ബി.സി മോര്‍ച്ചയിലും സവര്‍ണ മേധാവിത്വമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ശരണ്യ സുരേഷിന്റെ ആരോപണം. പാർട്ടിയിൽ തനിക്ക് ജാതി അധിക്ഷേപങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും ശരണ്യ സുരേഷ് പറയുന്നു. മുന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്ന പരിഗണന പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്നില്ലെന്നും ശരണ്യ സുരേഷ് കുറ്റപ്പെടുത്തുന്നു.
ശബരിമല വിഷയത്തിലും ആര്‍.എസ്.എസും ബി.ജെ.പിയും ജാതി നോക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സവര്‍ണ ബ്രാഹ്മണ പൌരോഹിത്യത്തിന്റെയും എന്‍.എസ്.എസിന്റെയും താൽപര്യങ്ങള്‍ക്ക് അനുസരിച്ചാണ് സമരങ്ങള്‍ നടത്തുന്നതെന്നും ശരണ്യ സുരേഷ് കുറ്റപ്പെടുത്തുന്നു.