മാന്ദാമംഗലം പള്ളി സംഘര്‍ഷം; ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ ഭരണകൂടം

സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതിയാണ്. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്

Update: 2019-01-18 14:42 GMT

യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം നടന്ന തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ജില്ല ഭരണകൂടം. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. പള്ളി താല്‍ക്കാലികമായി പൂട്ടുകയും ചെയ്തിട്ടുണ്ട്. ജില്ല കലക്ടര്‍‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 120 പേര്‍ക്ക് എതിരെ കേസെടുത്തു.

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ ഓർത്തോഡോക്സ് സഭ തൃശൂർ ഭദ്രസനാധിപൻ യോഹന്നാൻ മാർ മിലിത്തിയോസ് ഒന്നാം പ്രതിയാണ്. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങളിൽ പെട്ട 120 പേർക്കെതിരെയാണ് നിലവിൽ കേസ് എടുത്തിട്ടുള്ളത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി ജില്ലാ കലക്ടർ ഇരു വിഭാങ്ങളേയും വിളിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളോടും പള്ളിയില്‍ നിന്ന് ഒഴിയണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്.

Advertising
Advertising

Full View

അഞ്ചു വൈദികർ ഉൾപ്പെടെ 120 പേർക്കെതിരെ ആണ് നിലവിൽ കേസ്. രണ്ടു ദിവസമായി സമാധാനപരമായി നടന്ന സമരം ഇന്നലെ രാത്രി 11.15 ഓടെ ആണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരു വിഭാഗവും പരസ്പരം കല്ലെറിയുകയായിരുന്നു. പള്ളിയിലുണ്ടായിരുന്ന ഒരു യാക്കോബായ സഭ അംഗം ഇതിനിടെ കുഴഞ്ഞു വീണിരുന്നു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ये भी पà¥�ें- മാന്ദാമംഗലം പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 15 പേര്‍ക്ക് പരിക്ക്

Tags:    

Similar News