മിഠായിതെരുവില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍

സിറ്റി പൊലീസ് കമ്മീഷണറുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് വ്യാപാരികൾ ആവശ്യം ഉന്നയിച്ചത്.

Update: 2019-01-23 03:25 GMT

കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍. സിറ്റി പൊലീസ് കമ്മീഷണറുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് വ്യാപാരികൾ ആവശ്യം ഉന്നയിച്ചത്. നഗരത്തില്‍ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് മുഖ്യപരിഗണന നൽകുകയെന്ന് കമ്മീഷണര്‍ കെ സഞ്ജയ് കുമാര്‍ ഗുരുദീന്‍ പറഞ്ഞു.

പാര്‍ക്കിംഗിന് സ്ഥലമില്ലാത്തത് വ്യാപാരികളെയും ബാധിക്കുന്ന പ്രശ്നമാണ്. പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറ‍ഞ്ഞു.

Full View

കഴിഞ്ഞ ഹര്‍ത്താലില്‍ കടകള്‍ സംരക്ഷിക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തുകയും തുടര്‍ന്ന് മറ്റൊരു വിഭാഗം എതിര്‍പ്പുമായെത്തുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് വ്യാപാരികള്‍ യോഗത്തില്‍ പറഞ്ഞു . മിഠായിതെരുവിലെ കടകള്‍ക്ക് പോലീസിന്‍റെ സംരക്ഷണമാണ് ഉറപ്പിക്കേണ്ടതെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News